വിരുന്നെത്തി, വീണ്ടും വസന്തം;
വിടചൊല്ലിപ്പിരിഞ്ഞവീഥികളില്
പ്രണയത്തിന് ഹൃദ്യസുഗന്ധം പരത്തി,
സ്മരണതന്‍ പൂക്കള്‍ വിടര്‍ന്നൂ...
പുലര്മഞ്ഞുതുള്ളിപോല്, കുളിര്‍കാറ്റുപോലെ,
ഹൃദയത്തിലേയ്ക്കു നീ വന്നൂ,
വേനലില്‍ വഴിതെറ്റിയെത്തിയ മാരിപോല്‍
കുളിരേകി,യെങ്ങോ മറഞ്ഞു!
സര്‍വ്വംചമച്ചവന്‍ കഥ മാറ്റിയെഴുതി,
സഹചാരികള്‍ വേറെയായി
മനതാരില്‍ മായാതെ, മറയാതെയിന്നും
പ്രിയതരമാദ്യാനുരാഗം; കാലം
മായ്ക്കാത്ത പ്രിയവര്‍ണ്ണചിത്രം!
Good one Jose
മറുപടിഇല്ലാതാക്കൂനന്ദി ഇന്ദു...
ഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിനു നന്ദി സർ
ഇല്ലാതാക്കൂനന്ദി രീത്താജി
മറുപടിഇല്ലാതാക്കൂവീണ്ടും വസന്തം എന്ന സങ്കല്പം പോലും മനോഹരം
മറുപടിഇല്ലാതാക്കൂവായിച്ചു് അഭിപ്രായം പങ്കുവച്ചതിനു നന്ദി, അജിത് ഭായി .
ഇല്ലാതാക്കൂ