മാര്‍ക്കറ്റിലേക്കു പോകുമ്പോള്‍ പുതിയ ബിഎസ്‍എ സൈക്കിള്‍ വഴിവക്കിലിരിക്കുന്നതു കണ്ടതാണു ഞാന്‍.
മോഷ്ടിക്കാനാണെങ്കില്‍ എനിക്കതപ്പോള്‍ത്തന്നെ മോഷ്ടിക്കരുതോ?
ഒരു മണിക്കൂറിനുശേഷം തിരികെവന്നപ്പോള്‍ ദാ, അതവിടെത്തന്നെയിരിക്കുന്നു.
അടുത്തുചെന്നു നോക്കിയപ്പോഴോ, അതു പൂട്ടിയിട്ടുപോലുമില്ലായിരുന്നെന്നേ!
അതപ്പോള്‍ ആരോ വഴിയിലുപേക്ഷിച്ചു കടന്നുകളഞ്ഞതല്ലേ സാര്‍!?
എന്തിനാ നല്ലൊരു സൈക്കിള്‍ വെറുതേ കളയുന്നതെന്നോര്‍ത്തു ഞാനതെടുത്തു.
അതൊരു തെറ്റാണോ സാര്‍?
പക്ഷേ ഞാനെത്ര നല്ലവനാണെന്നറിയാമോ സാര്‍?
ആ കുട്ടിമൂസയ്ക്കു വെറും 1200 രൂപയ്ക്കല്ലേ ഞാന്‍ സൈക്കിള്‍ കൊടുത്തതു്!
ഞാനല്ലാതെ, ആരുകൊടുക്കും സാര്‍, 1200 രൂപയ്ക്കു പുത്തന്‍ ബിഎസ്‍എ സൈക്കിള്‍?
------------------------------------------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ