2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ആദ്യാനുരാഗം

                                                    

വിരുന്നെത്തി വീണ്ടും വസന്തം
വിടചൊല്ലിപ്പിരിഞ്ഞ  വീഥികളില്‍
പ്രണയത്തിന്‍ ഹൃദ്യസുഗന്ധം പരത്തി,
സ്മരണതന്‍ പൂക്കള്‍ വിടര്‍ന്നൂ...

പുലര്‍മഞ്ഞുതുള്ളി പോല്‍, കുളിര്‍കാറ്റു പോലെ,
ഹൃദയത്തിലേയ്ക്കു നീ വന്നൂ,
വേനലില്‍ വഴിതെറ്റിയെത്തിയ മാരിപോല്‍
കുളിരേകി,യെങ്ങോ മറഞ്ഞു!

സര്‍വ്വംചമച്ചവന്‍ കഥ മാറ്റിയെഴുതി,
സഹചാരികള്‍ വേറെയായി
മനതാരില്‍ മായാതെ, മറയാതെയിന്നും
പ്രിയതരമാദ്യാനുരാഗം; കാലം
മായ്ക്കാത്ത പ്രിയവര്‍ണ്ണചിത്രം!

8 അഭിപ്രായങ്ങൾ:

  1. വീണ്ടും വസന്തം എന്ന സങ്കല്പം പോലും മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചു് അഭിപ്രായം പങ്കുവച്ചതിനു നന്ദി, അജിത് ഭായി .

      ഇല്ലാതാക്കൂ