2023, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

ബി.ബി.എം. എൽ.പി. സ്കൂൾ

വിദ്യാലയഗീതം

അക്ഷരജ്വാല തെളിച്ച്,
അജ്ഞതയെല്ലാമകറ്റീ,
അകതാരിലറിവിന്റെ
ദീപം കൊളുത്തുമീ
ബീബിയെം സ്കൂൾ, ധന്യദീപ്തം!

നൂറുസംവത്സരമായി,
നൂറായിരങ്ങൾക്കു ജ്ഞാനം -
നല്കിയ പാവനഗേഹം; ഇന്നും 
നന്മതൻ സംസ്കൃതിയ്ക്കുറവ!

ഈത്തിരുമുറ്റത്തു ഞങ്ങൾ,
കുഞ്ഞുങ്ങൾ കൈകൂപ്പിനില്പൂ;
വിജ്ഞാനദീപപ്രഭയാൽ,
ഞങ്ങളെ നേർവഴികാട്ടൂ ...