2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വാലെന്റൈൻ പുണ്യവാനേ .... (ഗാനം)



വാലെന്റൈൻ പുണ്യവാനേ, 
ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....
ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ
ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,
ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം
മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,
വാലെന്റൈൻ പുണ്യവാനേ....


ആദിയിൽപ്പുരുഷനും സ്ത്രീയുമായ് മർത്ത്യനെ
പാരിതിൽ സൃഷ്ടിച്ചൂ നിത്യദൈവം;
ദൈവസംയോജിതദാമ്പത്യബന്ധങ്ങൾ 
സുസ്ഥിരമാകുവാൻ പ്രാർത്ഥിക്കണേ,
വാലെന്റൈൻ പുണ്യവാനേ.....


നിസ്വാർത്ഥദാമ്പത്യസ്നേഹത്താൽ ഭൂമിയിൽ
സ്വർഗ്ഗംചമയ്ക്കും കുടുംബമാകാൻ
ഞങ്ങൾക്കും നീ, സ്നേഹതാതാ, 
പ്രാർത്ഥനയാൽ തുണയേകിടേണേ,
വാലെന്റൈൻ പുണ്യവാനേ.....


വാലെന്റൈൻ പുണ്യവാനേ, 
ദാമ്പത്യസ്നേഹത്തിൻ കാവലാളേ ....
ദൈവസ്നേഹാഗ്നിയാൽ നിറയുന്ന ഹൃദയങ്ങൾ
ദമ്പതിമാരിൽ ജ്വലിച്ചിടുവാൻ,
ദൈവപിതാവിന്റെ സന്നിധിയിൽ നിത്യം
മാദ്ധ്യസ്ഥേമേകുന്ന പുണ്യവാനേ,
വാലെന്റൈൻ പുണ്യവാനേ.....