2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ജറുസലേംകന്യക


ജറുസലേംകന്യകേ പറയൂ.
കണ്ടുവോ നീയെൻ്റെ പ്രിയതോഴനെ?
പ്രേമാതുരയായ് ഞാൻ
കാത്തിരിക്കുന്നെന്നു
ചൊല്ലുമോ നീയെൻ്റെ നാഥനോട്?

അവൻ്റെയിടംകൈയെൻ തലയിണയായെങ്കിൽ,
വലംകൈയാലവനെന്നെ പുല്കിയെങ്കിൽ!
എൻപ്രാണപ്രിയനെൻ്റെ ചാരത്തണയുവാൻ
ഉണ്ണാതുറങ്ങാതെ ഞാൻ കാത്തിരിപ്പൂ....

പതിനായിരങ്ങളിലതിശ്രേഷ്ഠനെൻ പ്രിയൻ,
അരുണനെക്കാളവൻ തേജസ്സുറ്റോൻ!
അവനെൻ്റെ ഹൃത്തിൽപ്പകരും പ്രണയമോ
വീഞ്ഞിനേക്കാളേറെ മധുരതരം...


(ബൈബിളിലെ ഉത്തമഗീതം എന്ന പുസ്തകത്തിലെ വരികളെ അധികരിച്ചെഴുതിയ ഗാനം ) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ